പ്ലാക്കീഴിൽ കുഞ്ഞുമോൾ നിത്യതയിൽ
ചെങ്ങന്നൂർ ദി പെന്തക്കോസ്ത് മിഷൻ സഭാംഗവും പുത്തൻ തെരുവ് പ്ലാക്കീഴിൽ പ്രയ്സ് വില്ലയിൽ സാം കുട്ടിയുടെ ഭാര്യയും ബാംഗ്ലൂർ ജലഹള്ളി കൈതത്തറ തോമസ് വർഗീസിന്റെ മകളുമായ ആനി ജോൺ (കുഞ്ഞുമോൾ 61) നിത്യതയിൽ ചേർക്കപ്പെട്ടു.
നവംബർ 28 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ഭൗതികശരീരം പുത്തൻ തെരുവിലുള്ള ഭവനത്തിൽ കൊണ്ടുവന്നതിനു ശേഷം 9 മണിക്ക് സംസ്കാര ശുശ്രൂഷകൾ ദി പെന്തക്കോസ്ത് മിഷൻ ചെങ്ങന്നൂർ സഭാഹാളിൽ ആരംഭിക്കും. തുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം അന്ത്യസംസ്കാര ശുശ്രൂഷകൾ 12 മണിക്ക് മഴുക്കീർ ടിപിഎം സെമിത്തേരിയിൽ നടത്തപ്പെടും.
പരേത ഗുഡ് ന്യൂസ് കർണാടക സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ചാക്കോ കെ തോമസിന്റെ സഹോദരിയാണ്
മക്കൾ: ജെന്നി ഷിജിൻ (രാജസ്ഥാൻ) ജോയൽ ജോൺ (ചെങ്ങന്നൂർ) മരുമകൻ: ഷിജിൻ വർഗീസ് കുളനട (രാജസ്ഥാൻ)
Chengannur TPM Google Location👇
https://goo.gl/maps/wT5XttKeFfT3z1UCA
സംസ്കാര ശുശ്രൂഷകൾ ഗുഡ് ന്യൂസിൽ തൽസമയം ലഭ്യമാണ്👇