
പാസ്റ്റർ എബ്രഹാം തോമസ് (സന്തോഷ്),ഭാര്യ സിസ്റ്റർ റീബ എബ്രഹാം
ഡൽഹി:ഗാസിയാബാദ്(UP)കാൽവരി ടാബർനാക്കിൾ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം തോമസ് (സന്തോഷ്),ഭാര്യ സിസ്റ്റർ റീബ എബ്രഹാം,സിസ്റ്റർ ബബിത എന്നിവർക്ക് ജാമ്യം ലഭിച്ചു.ഇന്ന് വൈകുന്നേരം ഇവർ ജയിൽ മോചിതരാകും എന്നറിയുന്നു
ഇവരെ മത പരിവർത്തനം ആരോപിച്ചു ഗാസിയബാദ്-ഖൊറ കോളനി നിന്നും യു.പി. പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു..ഇത് ഡൽഹി UP ബോർഡർ ആണ്.
ഇവർ കഴിഞ്ഞ മെയ് പതിമൂന്നാം തീയതി മുതൽ ഗാസിയാബാദ് ദാസ്‌ന ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
കഴിഞ്ഞ രണ്ട് തവണയും ഇവരുടെ ജാമ്യ അപേക്ഷ പരിഗണിച്ച കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന് പരിഗണിച്ച കോടതി അവർക്ക് ജാമ്യം നൽകുകയായിരുന്നു.
ഇവരുടെ ജാമ്യത്തിനായി പ്രാർത്ഥിച്ച ഏവർക്കും കുടുംബം നന്ദി പറയുന്നു.ഇവരുടെ മേൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റം പിൻവലിക്കുന്നതിനായി ഏവരുടെയും പ്രാർത്ഥന കുടുംബം അപേക്ഷിക്കുന്നു.
റ്റിപിഎം പത്തനംതിട്ട സെന്റർ ചിറ്റാർ സഭാംഗം ബ്രദർ K.V കുര്യന്റെ അനന്തിരവൻ ആണ് പാസ്റ്റർ എബ്രഹാം.പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട AG സഭാംഗമാണ് പാസ്റ്റർ എബ്രഹാം.
പാസ്റ്ററുടെ മൂത്തമകൻ ഭിന്നശേഷിയുള്ള കുട്ടിയാണ്.മാതാപിതാക്കളിൽ നിന്നും ഇതുവരെ വേറിട്ട് നിൽക്കാത്ത കുട്ടിയായതിനാൽ കുടുംബം വളരെയേറെ ഭാരപ്പെടുന്നു.പാസ്റ്ററുടെയും കുടുംബത്തിന്റെയും ജയിലിലെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് എന്നാണ് ബന്ധുക്കൾ പറയുന്നത്.
