കായംകുളം:സ്റ്റാമ്പ് കളക്ഷൻ,കോയിൻ കളക്ഷൻ, നോട്ട് കളക്ഷൻ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ന്യൂസ് പേപ്പർ കട്ടിംഗ് കളക്ഷൻ എന്ന് കേട്ടിട്ടുണ്ടോ?
ന്യൂസ് പേപ്പർ കട്ടിങ് കളക്ഷൻ ചെയ്യുന്ന ഒരു കുടുംബത്തെ നമുക്ക് പരിചയപ്പെടാം.
ദി പെന്തക്കോസ്ത് മിഷൻ തിരുവല്ല സെന്റർ കായംകുളം സഭാംഗം കൊല്ലകയിൽ മംഗലശ്ശേരിൽ ബേബി എന്നറിയപ്പെടുന്ന മാത്യു ഡി.കെ. ആണ് ആ വ്യക്തി.

(ബേബി) മാത്യു ഡി.കെ.
സുവിശേഷ വേലക്കാരുടെ വാർത്തകൾ അടങ്ങിയ പത്ര പേപ്പർ കട്ടിങ്ങുകൾ ആണ് ആൽബത്തിൽ സൂക്ഷിക്കുന്നത്.
പരേതയായ മാതാവ് ഏലിയാമ്മ ദാനിയേൽ ആണ് ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.

പരേതയായ ഏലിയാമ്മ ദാനിയേൽ,
(റാന്നി സെന്റർ പാസ്റ്റർ ആയിരുന്ന മഹത്വത്തിൽ പ്രവേശിച്ച പാസ്റ്റർ വിൽസൺ (ഡി.കെ. അലക്സ്) ന്റെ മാതാവാണ്).
2013 ഡിസംബറിൽ മാതാവിന്റെ മരണത്തെ തുടർന്ന് മകൻ ബേബി ഈ ഉത്തരവാദിത്തം ഏറ്റെടുത്തു.
ആർമിയിൽ കമ്മ്യൂണിക്കേഷൻ ആൻഡ് സിഗ്നൽ സെക്ഷനിൽ ഉദ്യോഗസ്ഥൻ ആയിരുന്ന ബേബി ഇപ്പോൾ റിട്ടയർ ജീവിതം നയിക്കുന്നു. തന്റെ കളക്ഷൻ പൂർണ്ണമല്ല എങ്കിലും തിരക്കിനിടയിൽ തന്നെ ക്കൊണ്ട് കഴിയുന്ന വിധത്തിൽ ശേഖരിക്കാൻ ശ്രമിച്ചിട്ടുണ്ട്.
സഹധർമ്മിണി ലാലി മാത്യു
കായംകുളം കൂട്ടിലേത്ത് കുടുംബാംഗമാണ്.
ലിബിൻ കാനഡ, ലിബി പൂനെ എന്നിവർ മക്കളാണ്.
ഇവരുടെ ശേഖരണത്തിൽ ഉള്ളത് ചിലത് ഇവിടെ പോസ്റ്റ് ചെയ്യുന്നു.










പാസ്റ്റർ സി കെ ലാസറസിന്റെ ഭൗതിക ശരീരത്തിനു മുൻപിൽ പാസ്റ്റർ പി എം തോമസ്.


























































































































































ശ്രദ്ധിക്കുക:
നിങ്ങളുടെ കൈവശം ഇവിടെ പോസ്റ്റ് ചെയ്യാത്ത വിശുദ്ധന്മാരുടെ പേപ്പർ കട്ടിങ്ങുകൾ ഉണ്ടെങ്കിൽ മന്നാ ന്യൂസിൽ അയച്ചുതന്നാൽ അവ ഈ പേജിൽ അപ്ഡേറ്റ് ചെയ്ത് ഉൾപ്പെടുത്തുവാൻ സാധിക്കും.
നമ്മുടെ പഴയകാല വിശുദ്ധന്മാരെ കുറിച്ച് കേട്ട് കേൾവിയുള്ള പുതിയ ആത്മാക്കൾക്കും നമ്മുടെ പുതിയ തലമുറയ്ക്കും അവ പ്രയോജനപ്പെടും എന്ന് കരുതുന്നു.
ദൈവം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ.
