
ബേബിച്ചായൻ
ഫാദർ ഡാനിയേൽ പൂവനത്തിലിന്റെ പ്രസംഗം
ചങ്ങനാശ്ശേരി തുരുത്തിക്ക് സമീപം കാവിൽ താഴെ പരേതനായ കെ ടി ജോസഫ് മറിയാമ്മ ദമ്പതികളുടെ മകനാണ് ബേബിച്ചായൻ എന്നറിയപ്പെടുന്ന തോമസ് ജോസഫ്. ഇപ്പോൾ തൃക്കൊടിത്താനം സെന്റ് സേവിയേഴ്സ് പള്ളിക്കു സമീപം താമസിക്കുന്നു.
1999 മുതൽ ചങ്ങനാശ്ശേരി AG സഭയിലെ അംഗമാണ് ബേബിച്ചായൻ. ഇരുപതാമത്തെ വയസ്സിൽ എയർഫോഴ്സിൽ കിട്ടിയ ജോലി 27ാം വയസ്സിൽ വ്യക്തിപരമായ കാരണത്താൽ രാജിവച്ചു. 2003 മുതൽ ബേബിച്ചായനും കുടുംബവും സഹപ്രവർത്തകരും ചേർന്ന് ഭവന സന്ദർശനം, ലഘുലേഖ വിതരണം, പരസ്യ യോഗങ്ങൾ എന്നിവ വിപുലമായ രീതിയിൽ മൈക്ക് പെർമിഷനോട് കൂടി നടത്തുമായിരുന്നു.
പിന്നീട് 2010 ൽ സഹധർമ്മിണിയുടെ നിര്യാണത്തെ തുടർന്ന് ഏകനായി തന്റെ നാനോ കാറുമായി സുവിശേഷ ഘോഷണത്തിന് ഇറങ്ങി.
പ്രധാനപ്പെട്ട റോഡുകളിൽ ആളുകൾ കൂടുന്ന വഴിയരികിൽ വണ്ടി നിർത്തിയിട്ട് സുവിശേഷം അറിയിക്കുകുയാണ് പതിവ്.ഗ്രാമങ്ങളിലുള്ള ചെറുവഴികളിലൂടെ വചനം വിളംബരം ചെയ്താണ് യാത്ര.
ഒരു വഴിയിലൂടെ വചനം വിളിച്ചു പറഞ്ഞു പോയി തിരിച്ച് വേറൊരു വഴിയിലൂടെയായിരിക്കും മടക്കയാത്ര.
നാനോ കാറിൽ സുവിശേഷ ഘോഷണം.വീഡിയോ കാണൂ.
ഏകദേശം 5 വർഷം മുമ്പാണ് മുകളിലത്തെ വീഡിയോയിൽ പരാമർശിക്കപ്പെടുന്ന സംഭവം ഉണ്ടായത്. ആയൂർ ഭാഗത്ത് വെച്ച് നാനോ കാറിന് മുൻപിൽ ഏതോ ഒരു വാഹനം പെട്ടന്ന് മാർഗ തടസ്സം സൃഷ്ടിച്ച് വന്നപ്പോൾ ആരെങ്കിലും ശല്യം ചെയ്യാൻ വരുന്നു എന്ന് കരുതി ബേബിച്ചായൻ വണ്ടി തിരിച്ച് മുൻപോട്ട് യാത്ര തുടർന്നു.
എന്നാൽ പുറകെ വന്ന വാഹനം പിന്നീട് നാനോയുടെ മുൻപിൽ വട്ടം വച്ച് നിർത്തി. വണ്ടിയിൽ നിന്നും ഇറങ്ങി വന്ന പുരോഹിതനെ കണ്ട് ബേബിച്ചായൻ ആദ്യം ഒന്നും ഞെട്ടി. ബേബിച്ചായന്റെ പ്രവർത്തിയെ പ്രശംസിച്ച അച്ചൻ തന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന കുറച്ചു തുക സുവിശേഷ ഘോഷണത്തിന് ഇരിക്കട്ടെ എന്ന് പറഞ്ഞ് നൽകി. അത് 2000 രൂപ ഉണ്ടായിരുന്നു.
സുവിശേഷഘോഷണം ചെയ്യുന്ന നാനോ കാറുമായി ബേബിച്ചായനെ കണ്ടപ്പോൾ

ഇതിനിടയിൽ ബേബിച്ചായൻ ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയിൽ നിന്നും ബി ടി എച്ചും.
പിന്നീട് ക്രിസ്ത്യാനിറ്റിയിൽ മാസ്റ്റർ ബിരുദവും നേടി.
2010 മുതൽ ഏകനായി നാലുവർഷം പ്രവർത്തിച്ചിരുന്ന ബേബിച്ചായൻ 2014 ൽ തന്റെ പ്രവർത്തനങ്ങൾക്ക് ഒരു കൂട്ടു വേണമെന്ന് കരുതി കടമ്പനിട്ട സ്വദേശിനിയായ സിസ്റ്റർ അമ്മിണിയെ പുനർവിവാഹം ചെയ്തു. ഇപ്പോൾ ഇരുവരും ചേർന്ന് ദ ഗേറ്റ് ഇന്ത്യ മിനിസ്ട്രിയുമായി സഹകരിച്ച് സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുന്നു.
1995 കാലഘട്ടം മുതൽ വ്യക്തിപരമായി എനിക്ക് ബേബിച്ചായനെ വ്യക്തിപരമായി പരിചയമുണ്ട്. പിന്നീട് ഇടയ്ക്ക് വച്ച് ആ ബന്ധം മുറിഞ്ഞു പോയി. എന്നാൽ 2006 മുതൽ ഡെയിലി മന്നയുടെ ബൈബിൾ എസ്.എം.എസ്-കൾ മൊബൈൽ ഫോണിൽ ലഭിക്കാൻ തുടങ്ങിയത് മുതൽ ഇടയ്ക്കിടെ എന്നെ വിളിക്കുമായിരുന്നു.
കന്യാകുമാരി മുതൽ കാസർഗോഡ് വരെ തന്റെ നാനോ കാറിൽ പലവട്ടം യാത്ര ചെയ്തു സുവിശേഷം അറിയിച്ചിട്ടുണ്ട്.
കേരള സംസ്ഥാനത്തിന് പുറത്തും ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്നാൽ ഭാഷാ പ്രശ്നം കാരണം അത് തടസ്സം ആകുന്നു എന്ന് ബേബിച്ചായൻ പറയുന്നു.
IEM ന്റെ ഗ്രാജുവേഷൻ സമയത്ത്
മാതാവ് മറിയാമ്മ ഭാര്യ അന്നമ്മ എന്നിവരോടൊപ്പം

Prepared by Br.Shibu Daily Manna