Manna News:കെഎസ്ആർടിസി ബസ് ഡ്രൈവിംഗ് സീറ്റിൽ വളയം പിടിക്കാൻ ഇനി പെന്തക്കോസ്ത് യുവതിയും

ഷെയർ ചെയ്യുക Share this

കെഎസ്ആർടിസിയിലെ ഏക വനിത ഡ്രൈവറായ പരിശീലക (നടുവിൽ) ഷീലയോടൊപ്പം യോടൊപ്പം

പാലാങ്കര:റ്റിപിഎം കോഴിക്കോട് സെന്റർ പാലാങ്കര സഭാംഗം കോടാകേരി കുഞ്ഞുമോൻ മോളി ദമ്പതികളുടെ മകനായ ജിൻസൺ സാമുവേലിന്റെ ഭാര്യ ഷീന സാം(28) കെഎസ്ആർടിസി ഡ്രൈവറായി നിയമിതയായി.
കെഎസ്ആർടിസിയിൽ ഈ തസ്തികയിൽ നിയമനം ലഭിക്കുന്ന പ്രഥമ പെന്തക്കോസ്തു യുവതിയാണ്.

ചെറുപ്പം മുതലേ ഷീനയ്ക്ക് ഡ്രൈവിംഗ് ഒരു ഹരം ആയിരുന്നു. ആയതിനാൽ പതിനെട്ടാമത്തെ വയസ്സിൽ തന്നെ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കി.

ബികോം ബിരുദധാരണിയായ ഷീന മൂത്തേടം ഫാത്തിമ കോളേജിൽ തന്റെ എൻഫീൽഡ് ബുള്ളറ്റിൽ ആയിരുന്നു സ്ഥിരമായി യാത്ര ചെയ്തിരുന്നത്.

ഭർത്താവായ ജിൻസൺ എർത്ത് മൂവിങ്ങ് ബിസിനസ് ആണ്. ജിൻസന്റെ കട്ടക്കുള്ള പിന്തുണയും ഉണ്ടായിരുന്നതിനാൽ ഹെവി ലൈസൻസും ഷീന സ്വന്തമാക്കി.

ഷീന നേരത്തെ ടിപ്പർ ആണ് ഓടിച്ചിരുന്നത്.
ഇതിനിടയിൽ മൂന്നുവർഷം എടക്കര JC ഡ്രൈവിംഗ് സ്കൂളിൽ ഡ്രൈവിംഗ് പരിശീലകയായി ജോലിയും ചെയ്തു.

ഒരു ഹെവി ഡ്രൈവറായി ജോലി ചെയ്യണം എന്നുള്ളത് ഷീനയുടെ വളരെ കാലമായിട്ടുള്ള ആഗ്രഹമായിരുന്നു. ഇതിനിടയിലാണ് കെഎസ്ആർടിസി ഡ്രൈവർമാരുടെ തസ്തിക ഉണ്ടെന്ന് അറിയുന്നതും അപേക്ഷിക്കുന്നതും.

കഴിഞ്ഞ ജൂൺ 26 മുതൽ തിരുവനന്തപുരം ഡിപ്പോയിൽ തന്റെ ഒപ്പം നിയമനം ലഭിച്ച മറ്റു മൂന്നു സഹവനിത ഡ്രൈവർമാരോടൊപ്പം തീവ്ര പരിശീലനത്തിലാണ് ഷീന.

അങ്ങനെ കെഎസ്ആർടിസിയിൽ ഇനി 5 വനിതാ ഡ്രൈവർമാരാണ് ഉള്ളത്.

ഷീന ഡ്രൈവിംഗ് പരിശീലനത്തിൽ

തിരുവനന്തപുരം സിറ്റി സർവീസിൽ ഇലക്ട്രിക് സ്വിഫ്റ്റ് ബസ്സിൽ(E-Bus)ഡ്രൈവറായി ഉടനെ നിയമനം ലഭിക്കും.


എടക്കര (മുപ്പിനി) JJS ലൈറ്റ് & സൗണ്ട് ഉടമ മേമന സാംകുട്ടി-ലിസി ദമ്പതികളുടെ മൂത്തമകളാണ് ഷീന.


ഷീനയുടെ ഏക മകൻ ഹെയ്‌ഡൻ ചുങ്കത്തറ കാർമൽ ഗിരി സ്കൂളിൽ യുകെജിയിൽ പഠിക്കുന്നു.

കെഎസ്ആർടിസിയിലെ വനിത ഡ്രൈവർമാർ ക്ലബ്ബ് എഫ് എം റേഡിയോയ്ക്ക് വേണ്ടി കൊടുത്ത ഇന്റർവ്യൂ ന്റെ ഓഡിയോ ശ്രവിക്കാം👇

Manna News ന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Click on the below link to join Manna News WhatsApp Group👇

http://bit.ly/WelcomeToMannaNewsCommunityGroup4


ഷെയർ ചെയ്യുക Share this

Leave a comment

Your email address will not be published. Required fields are marked *